കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോവിഡ്-19 ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ആഘോഷ പരിപാടികൾ.

രാവിലെ 8 മണിക്ക് അംബാസിഡർ സിബി ജോർജ് എംബസിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ത്രിവർണ പതാക ഉയർത്തി.തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു,

ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിനും കുവൈത്ത് ഭരണാധികാരികൾക്കും സർക്കാരിനും അംബാസഡർ പ്രസംഗത്തിൽ നന്ദി പറഞ്ഞു

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികൾ തുടങ്ങി വിവിധ മേഖലകളിൽ എംബസി നടത്തുന്ന പരിശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.’എകം’ ക്വിസ് വിജയികളെ പരിപാടിയിൽ അനുമോദിച്ചു. എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു..

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി, എംബസി ‘ആസാദി കാ അമൃത് മഹോത്സവ്’ 3Ts ബസ് കാമ്പെയ്‌നും സ്കൂൾ വിദ്യാർത്ഥികൾക്കും പ്രവാസികൾക്കും വേണ്ടി ഓൺലൈൻ ക്വിസ് മത്സരങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ എംബസി സംഘടിപ്പിച്ചിരുന്നു