കുവൈത്ത് സിറ്റി : കുവൈത്തിൽ കുടുംബ , സന്ദർശക വിസകൾ അനുവദിക്കുന്നത് അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു.
കുടുംബ സന്ദർശ്ശക വിസകൾ, വാണിജ്യ സന്ദർശ്ശക, വിനോദ സഞ്ചാര വിസകൾ എന്നിവയാണ് നിർത്തി വെച്ചത്. രാജ്യത്തെ 6 ഗവർണ്ണറേറ്റുകളിലുമുള്ള താമസ കാര്യ വിഭാഗം ഉദ്യോഗസ്ഥർക്ക് ആഭ്യന്തരമന്ത്രാലയം മന്ത്രാലയം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മേൽപ്പറഞ്ഞ വിസകൾക്കായി നിലവിലെ സംവിധാനം ഭേദഗതി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇത് നടപ്പിലാക്കുന്നതിനു മുന്നോടിയയാണു വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി വച്ചത് .
അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനുവദിക്കുന്ന എൻട്രി വിസകൾ തുടർന്നും ലഭ്യമായിരിക്കും എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയതായും വാർത്തയിൽ ഉണ്ട്.