ഇന്ത്യ ഉത്സവ് 2022 മായി ലുലു ഹൈപ്പർമാർക്കറ്റ്

0
89

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ്, ‘ഇന്ത്യ ഉത്സവ് 2022’എന്ന പേരിൽ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും മെഗാ പ്രൊമോഷൻ സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 10 മുതൽ 16 വരെയാണ് പ്രമോഷൻ കാലയളവവ്.

ഓഗസ്റ്റ് 11 ന് അൽ-റായി ശാഖയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്,ഇന്ത്യ ഉത്സവ് 2022 ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെയും വിശിഷ്ടാതിഥികളുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഇത്.

ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ ഉത്സവ് 2022-ൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, പലചരക്ക് സാധനങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ എല്ലാ ബ്രാൻഡഡ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും വിപുലമായ ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഷോപ്പർമാർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഫുഡ് സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന സംഗീതം, നൃത്തം, ഭാൻഗ്ര നൃത്തം, ദേശഭക്തി ഗാനങ്ങൾ, പരമ്പരാഗത ഉപകരണ സംഗീത പ്രകടനങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് കലാരൂപങ്ങളും ഉത്സവ കാലയളവിലുടനീളം നടക്കുന്നുണ്ട്.