എല്ലാ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും

0
28

കുവൈത്ത് സിറ്റി: എല്ലാ ആഴ്ചയിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ, ദേശീയത -പാസ്‌പോർട്ട് കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് അണ്ടർസെക്രട്ടറിയും ഈ വിഭാഗത്തിലെ ഇടപാടുകളും ആയി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പരാതികൾ ഉള്ള പക്ഷം, പൗരന്മാർക്കും പ്രവാസികൾക്കും ഇത്ഉപയോഗപ്പെടുത്താവുന്നതാണ്.