മാനസിക വെല്ലുവിളി നേരിടുന്ന 10,280 പേർ കുവൈത്തിൽ ഉണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ്

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന 10,280 പേർ ഉണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് (പാഡ) റിപ്പോർട്ട് ചെയ്തു.സാമൂഹിക പിന്തുണ ആവശ്യമുള്ള ഇത്തരക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോട്ടിലുണ്ട്.ജോലി ചെയ്യാനുള്ള കഴിവുണ്ടായിട്ടും പാർശ്വവൽക്കരണത്തിലൂടെ സമൂഹം അടിച്ചേൽപ്പിക്കുന്ന ഒരുതരം ഒറ്റപ്പെടലും ഇതിനുപുറമെ, ഈ വിഭാഗത്തിലുള്ള ആളുകൾക്കായി വിനോദ സ്ഥലങ്ങളുടെ ദൗർലഭ്യവും ഇവരുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നതായം റിപ്പോർട്ട് പറയുന്നു. 21 വയസും അതിൽ കൂടുതലുമുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്, അവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ് എന്ന്
CSPN ഡയറക്ടർ ബോർഡ് ചെയർമാൻ നബീൽ അൽ-നാസർ കുട്ടികൾക്കായി LOYAC ന്റെ സഹകരണത്തോടെ സെന്റർ സംഘടിപ്പിച്ച പരിശീലന ശിൽപശാലയിൽ പങ്കെടുത്ത് പറഞ്ഞു.