സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ബദർ അൽ സമ മെഡിക്കൽ സെന്ററും ഹിമാലയ മെഡിക്കൽ കമ്പനിയും ചേർന്ന് കേക്ക് മുറിച്ചു

0
18

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തിൽ ബദർ അൽ സമ മെഡിക്കൽ സെന്ററും ഹിമാലയ മെഡിക്കൽ കമ്പനിയുമായി ചേർന്ന് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു.
ഗോപകുമാർ (കൺട്രി മാനേജർ) മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അബ്ദുള്ളയും ചേർന്ന് കേക്ക് മുറിക്കൽ നിർവഹിച്ചത് തുടർന്ന് ദേശീയഗാനം ആലപിച്ചു.ബദർ അൽ സമ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് ത്രിവർണ പതാക ഉയർത്തി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ), ഡോ. സൗമ്യ ഷെട്ടി (ഇഎൻടി സ്പെഷ്യലിസ്റ്റ്), ഡോ. പ്രഗതി നമ്പ്യാർ (ഗൈനക്കോളജിസ്റ്റ്), ഡോ. ഷുമൈല റിയാസ് (ഗൈനക്കോളജിസ്റ്റ്), ഡോ. നിതിൻ (ഇന്റേണൽ മെഡിസിൻ), ഡോ. സമീർ ( ഫാർമസിസ്റ്റും) ഫർവാനിയയിലെ ബദർ അൽ സമ മഡിക്കൽ സെന്ററിലെ മാർക്കറ്റിംഗ് ടീമും പരിപാടിയിൽ സംബന്ധിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾആയ മുഹമ്മദ് പി എ, ഡോ വി ടി വിനോദ്, അബ്ദുൾ ലത്തീഫ്,ഗ്രൂപ്പ് സിഇഒഡോ ശരത് ചന്ദ്ര എന്നിവർ ടീമിന് നന്ദി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു.