മുബാറക് അൽ-ആറോ മന്ത്രിയായിരിക്കെ സഹകരണ സംഘങ്ങളുടെ ഡയറക്ടർ ബോർഡ് സ്ഥാനങ്ങളിലേക്ക് നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കുന്നു

0
27

കുവൈത്ത് സിറ്റി: മുൻമന്ത്രി മുബാറക് അൽ-ആറോയുടെ സമയത്ത് കുവൈത്തിലെ സഹകരണ സംഘങ്ങളുടെ ഡയറക്ടർ ബോർഡ് സ്ഥാനങ്ങളിലേക്ക് നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാൻ വാണിജ്യ-വ്യവസായ-സാമൂഹ്യകാര്യ- മന്ത്രി ഫഹദ് അൽ-ശരിയാൻ ഉത്തരവിട്ടു. അഴിമതി സ്വജനപക്ഷപാദം എന്നിവയ്ക്കെതിരായി സർക്കാർ കൈക്കൊള്ളുന്ന നടപടിയുടെ ഭാഗമാണിത് ഇന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി അൽ-ആറോ നടത്തി ഇന്ന് ആരോപിക്കപ്പെടുന്ന 16 സഹകരണ സ്ഥാപനങ്ങളിലും 48 അംഗങ്ങളുടെ നിയമനങ്ങളെ ഉത്തരവ് ഭാവിക്കും.