പുതിയ അധ്യായന വർഷത്തിൽ സ്കൂളുകൾ തുറക്കുന്നതിനു മുൻപായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
23

കുവൈത്ത് സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പിനായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കഠിന ശ്രമത്തിൽ ആണെന്ന് അൽ-സെയാസ്സ ദിനപത്രം ഉദ്ധരിച്ച് ഉറവിടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി സ്രോതസ്സുകൾ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സമഗ്രമായ അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്റെയും ആവശ്യകത ഉൾപ്പെടെ വിദ്യാഭ്യാസ ജില്ലകളിൽ നിന്നു നിരവധി അഭ്യർത്ഥനകൾ ഉണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിൽ തയ്യാറെടുപ്പുകളിലെ കാലതാമസത്തെക്കുറിച്ച് ബന്ധപ്പെട്ട വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായും മാധ്യമ വാർത്തയിൽ ഉണ്ട്.