കുവൈറ്റ് സിറ്റി: ക്രാറ്റോമിന്റെ ഉപഭോഗം, വിൽപന എന്നിവ കുറ്റകരമാണെന്ന ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. ക്രാറ്റോമിൽ കറുപ്പ് പോലെയുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഉപയോഗിക്കുന്നതോ, കടത്തുന്നതോ, വിൽക്കുന്നതോ പിടിക്കപ്പെട്ടാൽ പ്രോസിക്യൂട്ട് ചെയ്യും.ക്രാറ്റോമിൻ ശ്വാസതടസ്സം, അപസ്മാരം സൈക്കോസിസ്, ഉയർന്ന രക്തസമ്മർദ്ദം,കരൾ വിഷബാധ എന്നിവയ്ക്ക് കാരണമാകും. ഉയർന്ന അളവിൽ ശരീരത്തിൽ ചെന്നാൽ ഇതുമൂലം ഉണ്ടാകുന്ന വിഷബാധയിലൂടെ മരണം സംഭവിക്കും.