കുവൈത്ത് സിറ്റി: ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ മേൽക്കൂര പെട്ടെന്ന് തകർന്നുവീണതിൻ്റെ പഴി നിർമ്മാണ തൊഴിലാളികൾക്ക്. അവിദഗ്ധ തൊഴിലാളികൾ നിർമ്മിച്ച പഴയ സർക്കാർ കെട്ടിടങ്ങളാണ് നശിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇത് തടയാൻ സർട്ടിഫിക്കേഷനും അക്രഡിറ്റേഷൻ പ്രക്രിയകളും ത്വരിതപ്പെടുത്തണമെന്നും കൂടാതെ ഭാവിയിൽ സമാനമായ അപകടങ്ങൾ തടയുന്നതിന് എഞ്ചിനീയറിംഗ് സപ്പോർട്ട് സ്റ്റാഫുകൾക്കായി പ്രൊഫഷണൽ ടെസ്റ്റുകൾ നടത്തണമെന്നും വാർത്തയിലുണ്ട്.
കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ ജോലിക്കാർക്കും സന്ദർശകർക്കും പരിക്കില്ല, സാഹചര്യത്തിൽ പന്തികേട് തോന്നിയ ഒരു ജീവനക്കാരൻ സന്ദർശകരോടും സഹപ്രവർത്തകരോടും മേൽക്കൂര തകരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഹാളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതാണ് ദുരന്തം ഒഴിവാക്കിയത്.