പാർക്കിംഗ്‌ നിയമ ലംഘനം നടത്തുന്ന ട്രാൻസ്പോർട്ട്‌ ബസ്‌ ഡ്രൈവർമ്മാരെ നാടു കടത്തും

0
25

കുവൈത്ത് സിറ്റി :  പാർക്കിംഗ്‌ നിയമങ്ങൾ പാലിക്കാത്ത ട്രാൻസ്പോർട്ട്‌ ബസ്‌ ഡ്രൈവർമ്മാരെ കുവൈത്തിൽ നിന്ന് നാടു കടത്തും.  ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ സായെഘ്‌ ആണ് ഇക്കാര്യം അറിയിച്ചത്.  ഓഗസ്റ്റ് 26 വെള്ളിയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന്
വിവിധ വകുപ്പ്‌ മേധാവികളും പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ധേഹം അറിയിച്ചു. ട്രാൻസ്പോർട്ട്‌ ബസുകളുടെ മത്സര ഓട്ടവും മുൻ നിശ്ചയിച്ച സ്ഥലങ്ങളിൽ അല്ലാതെ  യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് റോഡുകളിൽ കനത്ത ഗതാഗത കുരുക്കിനു കാരണമാകാറുണ്ട്‌. ഈ സാഹചര്യത്തിലാണു  ആഭ്യന്തര മന്ത്രാലയം നിയമ ലംഘകരായ ഡ്രൈവർമാർക്ക് എതിരെ ശക്തമായ നടപടികയെടുക്കാൻ തീരുമാനിച്ചത്.

ഇതിൻ്റെ പശ്ചാത്തലത്തിൽ, ക്യാപിറ്റൽ ഗവർണറേറ്റിലെ പൊതു റോഡുകളിൽ യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും സൗകര്യ പ്രദമായ ഇടങ്ങളിൽ പാർക്കിംഗ് സജ്ജീകരിക്കുവാനും ഗതാഗത വകുപ്പും ഗതാഗത കമ്പനികളും തമ്മിൽ  ധാരണയായതായി ആഭ്യന്തര മന്ത്രാലയം പൊതു സമ്പർക്ക വിഭാഗം അറിയിച്ചു.