കുവൈത്ത് സിറ്റി: ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നായി ഫെബ്രുവരി 21 മുതൽ മാർച്ച് 1 വരെ 288 യാത്രക്കാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 24 വിമാനങ്ങളിലായാണ് ഇവർ കുവൈത്തിൽ എത്തിയത് അൽ അൻബാ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ ബഹ്‌റൈൻ, ബംഗ്ലാദേശ്, എത്യോപ്യ, ജർമ്മനി, ലെബനൻ, നേപ്പാൾ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ എത്തിയത് ഇന്ന് സിവിൽ ഏവിയേഷൻ രേഖകൾ വ്യക്തമാക്കുന്നു.
മേൽപ്പറഞ്ഞ കാലയളവിൽ 264 ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ മൊത്തം 2815 യാത്രക്കാരാണെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 49 വിമാന സർവീസുകളിലായി അന്യനാടുകളിലേക്ക് പോയത്.
പൗരന്മാരല്ലാത്തവർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള സിവിൽ ഏവിയേഷന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം കുഴിയിലേക്ക് വരുന്നവർ ട്രാവലർ പ്ലാറ്റ്‌ഫോമായ www.kuwaitmosafer.com- ൽ രജിസ്റ്റർ ചെയ്യുന്നത് നടപ്പാക്കുന്നതിനും വേണ്ടിയാണ് വിവരങ്ങൾ പുറത്തു വിട്ടത്.