2022 ന്റെ ആദ്യ പകുതിയിൽ കുവൈത്തിൽ സ്വർണ വിൽപ്പന വർദ്ധിച്ചു

0
27

കുവൈത്ത് സിറ്റി: മികച്ച പ്രകടനവുമായി കുവൈത്തിലെ സ്വർണ വിപണി. 2022 ജനുവരി മുതൽ ജൂൺ അവസാനം വരെ വിറ്റഴിച്ച സ്വർണ്ണത്തിൻ്റെ അളവ് ഏകദേശം 9 ടൺ ബുള്ളിയൻ ആണെന്ന്  പ്രാദേശിക അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്തു. മുൻവർഷത്തിലും വിപണനം സമാനനിലയിൽ ആയിരുന്നു, എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച്, സ്വർണാഭരണങ്ങളെ കാൾ കൂടുതൽ സ്വർണനാണയങ്ങളാണ് ഇത്തവണ വിറ്റുപോയത്.  ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 2022 ന്റെ ആദ്യ പകുതിയിൽ കുവൈത്തിന്റെ പർച്ചേസുകളിൽ 23.3% സ്വർണ്ണനാണയങ്ങളാണ്, അതേസമയം റെഡിമെയ്ഡ് ആഭരണങ്ങൾ 76.7% വരും.