കുവൈത്ത് സിറ്റി: ആതുരാലയ മേഖലയിൽ തങ്ങളുടെ 6 വർഷത്തെ പ്രവർത്തനാഭിപ്രായം ആരാഞ്ഞ് ബദർ അൽ സമ ഡയറക്ടർ ബോർഡ് അംഗങ്ങൾ. ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് & മെഡിക്കൽ സെന്റർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. മുഹമ്മദ് പി.എ., അബ്ദുൾ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സി.ഇ.ഒ.) എന്നിവരാണ് മാധ്യമ പ്രവർത്തകർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി സംവദിച്ചത്.
പരിപാടിയിൽ പങ്കെടുത്തവർ ഡയറക്ടർമാരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തി അനുഭവങ്ങൾ പങ്കുവച്ചു, കൂടാതെ കഴിഞ്ഞ 6 വർഷമായി ബദർ അൽ സമ നൽകുന്ന സേവനങ്ങൾക്ക് ഡോക്ടർമാരെയും സ്റ്റാഫിനെയും അഭിനന്ദിക്കുകയും ചെയ്തു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ
പ്രോട്ടോക്കോളുകളും ആരോഗ്യ സുരക്ഷാ എത്തിക്‌സും പാലിച്ചുകൊണ്ട് കുവൈറ്റിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചതിന് ബദർ അൽ സമയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ യോഗത്തിൽ നന്ദി പറഞ്ഞു .
2017 ൽ പ്രവർത്തനമാരംഭിച്ചത് മുതൽ
യൂറോളജി, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഇഎൻടി ഡെന്റിസ്ട്രി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി & കോസ്മെറ്റോളജി, ജനറൽ / ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, തുടങ്ങിയ സ്പെഷ്യാലിറ്റി മെഡിക്കൽ സേവനങ്ങൾ ആശുപത്രി നൽകി വരുന്നുണ്ട്.
സന (ബ്രാൻഡിംഗ് & മീഡിയ മാർക്കറ്റിംഗ്) രഹജൻ (മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്), . ഷെറിൻ (ടെലിമാർക്കറ്റിംഗ് & സോഷ്യൽ മീഡിയ), പ്രീമ (മാർക്കറ്റിംഗ് കോർഡിനേറ്റർ), കദിർ (ഫീൽഡ് മാർക്കറ്റിംഗ്),. തസീർ ഇൻഷുറൻസ് കോർഡിനേറ്റർ), . ജിജുമോൻ (അക്കൗണ്ട് മാനേജർ), അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ) അതോടൊപ്പം എല്ലാ ഡിപ്പാർട്ട്‌മെന്റ് മേധാവിമാരും പരിപാടിയിൽ പങ്കെടുത്തു.