പ്രശസ്‌ത സാമൂഹിക പ്രവർത്തക മേരി റോയി അന്തരിച്ചു. 89 വയസ്സായിരുന്നു.ക്രിസ്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമത്തില്‍ മാറ്റം വരുത്തിയ നിര്‍ണായക നിയമയുദ്ധം നടത്തിയത് മേരി റോയ് ആയിരുന്നു. പ്രശസ്‌ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. വിദ്യാഭ്യാസത്തില്‍ പുതുസമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും സ്‌കൂളില്‍ നടപ്പിലാക്കി.പി വി ഐസക്കിന്റെ മകളായി 1933ലാണ് മേരി റോയിയുടെ ജനനം . പിതൃ സ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ് അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ് സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്
കേസ് നടക്കുന്നതിനിടയിൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്ക് 1966 ൽ ഇഷ്ടദാനമായി നൽകിയിരുന്നു. ആ വീട് വിറ്റാണ് സ്കൂൾ ആരംഭിച്ചത്