സൗദി ടൂറിസ്റ്റ് വിസയുള്ള ജിസിസിയിലെ താമസക്കാർക്ക്  ഉംറ നിർവഹിക്കാം

0
29

റിയാദ്: സൗദി ടൂറിസ്റ്റ് വിസയുള്ള ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) പൗരന്മാർക്കും താമസക്കാർക്കും  ഉംറ നിർവഹിക്കാനും മദീനയിലെ റൗദ ഷെരീഫിലുള്ള പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കാനും കഴിയും. ജിസിസിയിലെ പൊതുജനങ്ങൾക്ക് ടൂറിസ്റ്റ് വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് സൗദി ടൂറിസം മന്ത്രാലയവും അറിയിച്ചു.

യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ താമസക്കാർക്ക് സൗദി ടൂറിസ്റ്റ് വിസകൾ ഓൺലൈനായി ലഭിക്കും.  ഇ-വിസ ലഭിച്ചുകഴിഞ്ഞാൽ ഉംറ, റൗദ ഷെരീഫ് പെർമിറ്റുകൾ Eatmarna ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.

GCC രാജ്യങ്ങളിലെ താമസക്കാർ ഇത് സംബന്ധിച്ച് വിവരങ്ങൾക്ക് സന്ദർശിക്കുക: https://bit.ly/3wOg5PD