അന്തരീക്ഷ മലിനീകരണം; ലേകരാജ്യങ്ങളിൽ കുവൈത്ത്‌ സിറ്റിക്ക്‌ എട്ടാം സ്ഥാനം

0
11

കുവൈത്ത് സിറ്റി : സ്വിസ് കമ്പനിയായ ഐക്യു എയർ പ്രസിദ്ധീകരിച്ച  എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) റിപ്പോർട്ട് അനുസരിച്ച്  ലോകത്തെ മലിനീകരണം കൂടിയ നഗരങ്ങളിൽ  കുവൈത്ത്‌ സിറ്റി  എട്ടാം സ്ഥാനം. ആഗോള തലത്തിൽ കുവൈത്ത്‌ സിറ്റി എട്ടാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ്.

ലോക നഗരങ്ങളിൽ പാക്കിസ്ഥാനിലെ ലാഹോർ നഗരമാണു മലിനീകരണ തോതിൽ ഒന്നാം സ്ഥാനത്ത്‌ . ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹി തൊട്ടു പിറകിൽ ഉണ്ട്. ഇതിന് പിറകെ ചൈനയിലെ ചോങ്‌കിംഗ്, ഇന്ത്യയിലെ മുംബൈ, ചൈനയിലെ ഹാങ്‌ഷൂ, ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത, ബംഗ്ലാദേശ്‌ തലസ്ഥാനമായ ധാക്ക എന്നീ നഗരങ്ങളാണുള്ളത്.

ഓസോൺ, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, കണികാവസ്തുക്കൾഎന്നീ അഞ്ച് പ്രധാന മലിനീകരണ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു  അടിസ്ഥാന മാക്കിയാണു അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അളക്കുന്നത്‌..