ലുലു ഹൈപ്പർ മാർക്കറ്റിൽ അതിവിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

0
41

കുവൈത്ത് സിറ്റി:   ലുലു ഹൈപ്പർ മാർക്കറ്റിൽ അതിവിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  പരിപാടിയുടെ ഭാഗമായി  അൽറായി ഔട്ട്ലറ്റിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ 10 ടീമുകൾ തമ്മിൽ തീപാറിയ പോരാട്ടം നടന്നു. കെ.കെ.ബി കുവൈത്ത് പോരാട്ടത്തിൽ ജേതാക്കളായി. ആഹ കുവൈത്ത് ബ്രദേഴ്സ് രണ്ടാം സ്ഥാ നവും ടീം ഫ്രണ്ട്സ് ഓഫ് കുവൈത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അൽ വസാൻ, ബയാറ എ ന്നിവയുമായി സഹകരിച്ചാണ് വടംവലി സംഘടിപ്പിച്ചത്. 

ജേതാക്കൾക്ക് 250 ദീനാറും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 150 ദീനാറും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 100 ദീനാറും ട്രോഫിയുമാണ് സമ്മാനമായി നൽകിയത്.  ലുലു ഗ്രൂപ്, അൽ വസാൻ, ബയാറ മാനേജ്മെന്റ് അംഗങ്ങൾ ചേർന്ന് വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും ട്രോഫി വിതരണം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റിൽ ഈ മാ സം ആറിന് ആരംഭിച്ച ഓണം പ്രമോഷൻ 13 വരെ തുടരും.