കുവൈത്ത് സിറ്റി: ബദർ അൽ സമാ മെഡിക്കൽ സെന്ററർ ഫർവ്വാനിയയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു . ഡോ. രാജശേഖരൻ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ് പരിപാടിയിൽ സ്വാഗതം ആശംസിച്ചു.ഡോ. രാജശേഖരൻ (യൂറോളജിസ്റ്റ്), അഷ്റഫ് ആയൂർ (പ്രൊമോട്ടർ) എന്നിവർ ജീവനക്കാർക്ക് ഓണസന്ദേശം കൈമാറി.
ഓണത്തെ വരവേറ്റ് ഹോസ്പിറ്റൽ കവാടത്തിൽ മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു. മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ തിരുവാതിരക്കളി ഉൾപ്പടെ നിരവധി കലാപരിപാടികൾ അരങ്ങേറി . ഓണത്തിന്റെ പ്രസക്തി ഓർമ്മിപ്പിച്ചു കൊണ്ട് ജീവനക്കാരുടെ നാടകവും പരിപാടിയെ മികവുറ്റതാക്കി.
വടം വലി, ലമൺ റേസ്, തുടങ്ങിയ വിവിധങ്ങളായ കായിക മത്സരങ്ങളും ഇതിനോടനുബന്ധിച്ച് നടന്നു. ജീവനക്കാർക്കായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.