കുവൈത്തിൽ സർക്കാർ ഓൺ ലൈൻ സേവനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു

0
22

കുവൈത്ത് സിറ്റി:   കുവൈത്തിൽ വിവിധ സർക്കാർ ഓൺ ലൈൻ സേവനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഫൈബർ കേബിൾ ലൈൻ വിച്ചേദിക്കപ്പെട്ടതിനെ തുടർന്നാണിത്. സൗത്ത്‌ സുറയിലെ മന്ത്രാലയ ആസ്ഥാനവും സർക്കാർ ഏജൻസികളുമായി ബന്ധിപ്പിക്കുന്ന കേബിളുകളാണു വിച്ചേദിക്കപ്പെട്ടത്‌ എന്ന്  പബ്ലിക്‌ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ അറിയിച്ചു. കുവൈത്തിലെ പൊതു ജനങ്ങൾ സർക്കാർ സേവനങ്ങൾക്കായി ആശ്രയിക്കുന്ന സഹേൽ ആപ്ലിക്കേഷൻ സേവനങ്ങളാണ് പ്രധാനമായും തടസ്സപ്പെട്ടത്. അറ്റകുറ്റപണികൾ തീർത്ത്‌ സേവനങ്ങൾ പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.