2 വർഷങ്ങൾക്കിപ്പുറവും ഉമർ ഇരുട്ടറയിൽ തന്നെ

2022 സെപ്തംബർ 13 ന്, ഉമർ ഖാലിദ് ജിയിലഴിക്കകത്തായിട്ട് 2 വർഷം. 2020 ലെ ഡൽഹി കലാപത്തിൽ  പങ്കുണ്ടെന്ന് ആരോപിച്ച്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഡൽഹി പോലീസ് ഖാലിദിനെ പിടികൂടി  തിഹാർ ജയിലിൽ അടച്ചത്. 

കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ വിധി പറയുന്നത് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച മാറ്റിയിരുന്നു,  കേസിൽ ജാമ്യം തേടി ഉമർ ഖാലിദ് അപ്പീൽ സമർപ്പിച്ച് നാല് മാസത്തിനിപ്പുറമാണ്  ഹർജിയിൽ വിധി പറയാൻ മാറ്റിയത്

റിപബ്ലിക്​ ടി.വിയും ന്യൂസ്​ 18 ചാനലും പ്രചരിപ്പിച്ച ഒരു വീഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ്​ ഉമർ ഖാലിദിനെതിരായ കേസ്​

തനിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമായ അമരാവതി പ്രസംഗത്തിൽ അഹിംസയ്ക്ക് വേണ്ടിയുള്ള ആഹ്വാനമുണ്ടെന്ന് മാത്രമല്ല, എവിടെയും അക്രമത്തിലേക്ക് നയിച്ചിട്ടില്ലെന്നും ഉമർ കോടതിയിൽ പറഞ്ഞു. ഡൽഹി പോലീസിന്റെ കുറ്റപത്രത്തിന്റെ ഭാഗങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമുള്ള വാദങ്ങളും മുന്നോട്ട് വച്ചു.

2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ സൂത്രധാരൻമാരെന്ന് ആരോപിച്ച് ഖാലിദ്, ഷർജീൽ ഇമാം തുടങ്ങി നിരവധി പേർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമം (യുഎപിഎ), പ്രകാരം കേസെടുത്തു.   2018-ലെ എൽഗർ പരിഷത്ത് റാലിക്കിടെ ഖാലിദിന്റെ പ്രസംഗം പ്രകോപനപരമാണെന്ന് കാട്ടി പൂനെയിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രണ്ടാമത്തേത്, അന്നത്തെ യുഎസ്എ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിലും.ഇതാണ് ഡൽഹി കലാപത്തിന് പ്രേരകമായി എന്ന് പോലീസ് അവകാശപ്പെടുന്നത്.

2020 ഫെബ്രുവരിയിൽ അമരാവതിയിൽ ഖാലിദ് നടത്തിയ പ്രസംഗത്തിൽ ബാബറി മസ്ജിദ്, മുത്തലാഖ്, കശ്മീർ,പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി). തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്ന്   സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ്  ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പറഞ്ഞത്.