കുവൈത്ത് സിറ്റി : ലഭ്യമായ സ്ഥിതി വിവര കണക്കുകൾ പ്രകാരം കുവൈത്തിൽ പ്രവാസികളുടെ ജന സംഖ്യ വീണ്ടും 30 ലക്ഷത്തോളം എത്തി. 2022 ജൂൺ 22 വരെ രാജ്യത്തെ മൊത്തം ജനസംഖ്യ നാൽപ്പത്തിനാല് ലക്ഷത്തി അറുപത്തിനാലായിരം (4464000 ) ആണ്. ഇവരിൽ പതിനഞ്ച് ലക്ഷം പേർ സ്വദേശികളും ഇരുത്തൊൻപത് ലക്ഷത്തി അറുപത്തിനാലായിരം ( 2964000 ) പേർ വിദേശികളുമാണു.
കുവൈത്തിലുള്ള ഗാർഹിക തൊഴിലാളികളിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാരാണു. ഇതിൽ 77 ശതമാനവും പുരുഷന്മാരും 99 സ്ത്രീകളുമാണു.
ഈ വർഷം 6 മാസത്തിനകം 99.5 ആയിരം പുതിയ ഗാർഹിക തൊഴിലാളികളാണു രാജ്യത്ത് എത്തിയത്.
ഇന്ത്യക്കാർതന്നെയാണ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഏറ്റവും അധികവും തൊട്ടു പിറകിൽ ഈജിപ്തുകാരും . ആകെ തൊഴിലാളികളിൽ 813,000 ഈ രണ്ടു രാജ്യങ്ങളിൽ നിന്നുമാണ്, 57% വരും ഇത്. ബംഗ്ലാദേശി ൽ നിന്നുള്ളവർ 11% വും ഫിലിപ്പീനോകൾ 4% വും ആണ്
സർക്കാർ മേഖലയിൽ 110,000 വിദേശികളാണുള്ളത്. അവരിൽ 8% ഈജിപ്തുകാരും 5% ഇന്ത്യക്കാരും 2% ബംഗ്ലാദേശികളുമാണെന്നും സ്ഥിതി വിവരകണക്കിൽ വ്യക്തമാക്കുന്നു