കുവൈത്തിലെ ആശുപത്രികളിൽ ദീർഘകാലമായി കഴിയുന്ന രോഗികളുടെ ഡിസ്ചാർജ് നടപടികൾ കൈക്കൊള്ളാൻ കമ്മിറ്റി

0
23

കുവൈത്ത് സിറ്റി: ചികിൽസാ കാലയളവ് പൂർത്തിയാക്കിയ ശേഷവും കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ ദീർഘകാലമായി കഴിയുന്ന രോഗികളുടെ ഡിസ്ചാർജ് ചെയ്യുന്നതിനും തുടർനടപടികൾക്കും ഉത്തരവാദിത്തമുള്ള പ്രത്യേക കമ്മിറ്റിയെ നിയമിച്ച് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെധ സർക്കുലർ പുറപ്പെടുവിച്ചു.

കുവൈത്തിൽ ഭിന്നശേഷിക്കാർക്കായുള്ള ടീം മേധാവി ഷെയ്ഖ സുഹൈല സലേം അൽ-സബാഹ്, വയോജനങ്ങൾക്കായുള്ള വകുപ്പിന്റെ പ്രതിനിധി ഡോ. അയ്മൻ സദാദ് അൽ-അസീസി, ജഹ്‌റ മേഖലയിലെ നിയമ ഗവേഷകൻ ദൈഫല്ലാഹ് അജീബ് അൽ-മുഫറേജ് നിയമ ഗവേഷകനായ ഹൈതം അബ്ദുൾ വഹാബ് ഹബീബ്, ഫർവാനിയ ഹോസ്പിറ്റലിലെ സാമ്പത്തിക കാര്യ വിഭാഗം മേധാവി അലി നാസർ അൽ മുതൈരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.