അടുത്തമാസം മുതൽ കുവൈത്തിൽ ആപ്പിൾ-പേ സേവനം ആരംഭിക്കും

0
35

കുവൈത്ത് സിറ്റി: ആപ്പിൾ കമ്പനിയുടെ ആപ്പിൾ പേ മൊബൈല്‍ പെയ്മെൻറ് സംവിധാനം അടുത്തമാസം മുതൽ കുവൈത്തിൽ സേവനമാരംഭിക്കും. കുവൈത്ത് ധനകാര്യമന്ത്രാലയവും ആപ്പിൾ കമ്പനിയുമായി ഇതു സംബന്ധിച്ച ധാരണയിൽ എത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒക്ടോബർ മാസത്തോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പ്രാദേശിക ബാങ്കുകൾ തുടങ്ങിയതായും റിപ്പോർട്ടിലുണ്ട്. ആപ്പിളിന്റെ ഫോണും സ്മാർട്ട് വാച്ചും വഴി ആപ്പിൾ പേ ഉപയോഗിക്കാം. ഈ സംവിധാനത്തിലൂടെ ലളിതമായ സന്ദേശങ്ങളിലൂടെ പണം അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള കഴിയും അതോടൊപ്പം ഒരു  നിശ്ചിത തുക മറ്റുള്ളവരിൽ നിന്ന്  അഭ്യർത്ഥിക്കാനും കഴിയും