കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും അതോടൊപ്പം ഈ തസ്തികകളിലുള്ള പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുമുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിർദ്ദേശങ്ങൾക്ക് വിപരീതമായി ഉപദേഷ്ടാക്കൾക്ക് ഉയർന്ന ബോണസ് നൽകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ മന്ത്രിസഭ വിവിധ സർക്കാർ ഏജൻസികളോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടിലുണ്ട്.
നിലവിലുള്ള ഉപദേഷ്ടാക്കളുടെ എണ്ണം വ്യക്തമാക്കാനും ഇതിലുള്ള പ്രവാസികൾക്ക് പകരം പൗരന്മാരെ നിയമിക്കാൻ സിവിൽ സർവീസ് കമ്മീഷനോട് കാബിനറ്റ് നിർദ്ദേശിക്കുമെന്നും ബന്ധപ്പെട്ട് ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു