തിരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണ്

0
18

കുവൈത്ത് സിറ്റി: തിരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതുമായി ബന്ധപ്പെട്ട വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.  ഭീഷണി, കൈക്കൂലി, സ്ഥാനാർത്ഥികളുടെ അന്തസ്സ്, സാമ്പത്തിക സമഗ്രത എന്നിവയെ ബാധിക്കുന്ന തെറ്റായ വാർത്തകളുടെ പ്രക്ഷേപണം എന്നിവ ശിക്ഷാർഹമായ പ്രവൃത്തികളിൽ ഉൾപ്പെടുന്ന തായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയത് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തെറ്റായ പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.2014 ലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരവും ഇൻഫർമേഷൻ ടെക്നോളജി കുറ്റകൃത്യങ്ങൾ സംബന്ധിച്ച 2015ലെ 63-ാം നിയമ പ്രകാരവും  ശിക്ഷിക്കപ്പെടും