കുവൈത്ത് സിറ്റി: ഫിനാസെറ്റിൻ അടങ്ങിയ മായം കലർന്ന ലിറിക്ക ഗുളികകൾ കഴിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റിൻ്റെ മുന്നറിയിപ്പ് .
1887 മുതൽ ഫിനാസെറ്റിൻ വേദന സംഹാരിയായും പനിക്കും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ 1970-കളിൽ നിന്ന് അത് അപകടകരമാണെന്ന കണ്ടെത്തല ശേഷം ഉപയോഗത്തിൽ നിന്ന് പിൻവലിച്ചു (1973-ൽ കാനഡയിലും 1983-ൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പിൻവലിച്ചു)ഈ മരുന്നിലെ പദാർത്ഥങ്ങൾ രക്തത്തിന് ഓക്സിജൻ വഹിക്കാൻ കഴിയാതെയാക്കും, ഇത് ഹൃദയപേശികൾക്ക് കേടുപാടുകൾ വരുത്തുകയും ശ്വസന പ്രശ്നങ്ങൾക്കും മരണത്തിന് വരെയും ഇടയാക്കും.
കുവൈത്തിലെ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റ് ലബോറട്ടറികൾ നടത്തിയ പരിശോധനകളിൽ ലിറിക്ക ക്യാപ്‌സ്യൂളുകളിൽ നിരോധിച്ചിരിക്കുന്ന ഫിനാസെറ്റിൻ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട് ഇതിൻറെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.