തിരുവനന്തപുരം: വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബിൽ ഒഴികെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു . വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം.വിവാദ ബിൽ ഒഴികെയുള്ള ബില്ലുകളോട് വിയോജിപ്പില്ല എന്നാൽ ബന്ധപ്പെട്ട മന്ത്രിമാരോ സെക്രട്ടറിമാരോ വിശദീകരിച്ചാൽ മാത്രമേ ഒപ്പുവയ്ക്കും എന്ന് ഗവർണർ അറിയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനം 12 ബില്ലുകളാണ് പാസാക്കിയത്. ഇതിൽ വഖഫ് ബോർഡ് നിയമനം പിഎസിക്കു വിട്ട നിയമം റദ്ദാക്കിയതിനു ഗവർണർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തിൽ അഞ്ചെണ്ണത്തിനാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.