കുവൈത്ത് സിറ്റി: ഇനി കുവൈത്തിലേക്ക് തൊഴില്‍ വിസയില്‍ വരുന്ന പ്രവാസികൾ പ്രൊഫഷനല്‍ ടെസ്റ്റ് പാസ്സാവണം. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മിയാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിൽ വൈദ്യമുള്ള വർ മാത്രമേ പുതുതായി രാജ്യത്തേക്ക് എത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു
പുതുതായി തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് വരുന്നവരാണെങ്കില്‍ രാജ്യത്ത് എത്തി തൊഴിലില്‍ പ്രവേശിക്കുന്നതിിനും വിസ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും മുമ്പായിരിക്കും ടെസ്റ്റ് നടത്തുക. ടെസ്റ്റില്‍ വിജയിച്ചവര്‍ക്കു മാത്രമേ വിസയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.