ജയിൽ കോംപ്ലക്സിൽ ഡ്രോണുകൾ എത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

0
48

കുവൈത്ത് സിറ്റി: കുവൈത്തിൽ സെൻട്രൽ ജയിൽ കോംപ്ലക്സിലേക്ക് ഡ്രോണുകൾ എത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സുലൈബിയയിലെ സെൻട്രൽ ജയിൽ പരിസരത്തേക്കാണ് കഴിഞ്ഞ ദിവസം മൂന്നു ഡ്രോണുകൾ അനധികൃതമായി പ്രവേശിച്ചത്. ജയിൽ പരിസരത്ത് ലാൻഡ് ചെയ്യാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഒരു ഡ്രോൺ പിടിച്ചെടുത്തു. മറ്റ് രണ്ടു ഡ്രോണുകൾ അതിവേഗം  പറന്നു പോവുകയായിരുന്നു