റോഡിലെ വാഹനാഭ്യാസ ദൃശ്യം വൈറൽ; തൊട്ടുപിറകെ നടപടിയുമായി അധികൃതര്‍

0
23

കുവൈത്ത് സിറ്റി:  റോഡിൽ വാഹനാ അഭ്യാസം നടത്തിയ യുവാവിന്റെ വീഡിയോ വെെറലായതിന് പിറകെ നടപടിയുമായി അധികൃതര്‍ . സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, കുവെെത്ത് ജനറല്‍ ട്രാഫിക് ഡിപ്പാകര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ യുവാവിനെ കണ്ടെത്തുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.