കുവൈത്ത് പാർലമെൻറ് തിരഞ്ഞെടുപ്പ് ഇന്ന്

0
21

കുവൈത്ത്‌ സിറ്റി : രാവിലെ എട്ടുമണി മുതൽ കുവൈത്ത് പാർലമെൻറ് തിരഞ്ഞെടുപ്പ് ആരംഭിക്കും. വോട്ടിംഗ് സമയം അവസാനിക്കുന്നത് വൈകിട്ട് 8 മണിക്കാണ്.

അഞ്ചു മണ്ഠലങ്ങളിലായി  795,911 വോട്ടർമ്മാർ വോട്ടർമാരാണ് ഉള്ളത്.  പതിനേഴാമത്‌ ദേശീയ അസംബ്ളിയിലെക്ക് 22 സ്ത്രീകളും 283 പുരുഷന്മാരും ഉൾപ്പെടെ 305 സ്ഥാനാർഥികളാണു മത്സരിക്കുന്നത് ‘ . ഓരോ മണ്ഠലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന പത്ത്‌ സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക.

വോട്ടെടുപ്പ് അവസാനിച്ചു രാത്രി എട്ടുമണിക്ക് ശേഷം വോട്ടെണ്ണൽ ആരംഭിക്കും. തുടർന്നായിരിക്കും വിജയികളുടെ പ്രഖ്യാപനം

നാളെ രാത്രി എട്ടു മണിക്ക്‌ ശേഷം വോട്ടെണ്ണൽ പ്രക്രിയകൾ ആരംഭിക്കും. ഇതിനു ശേഷം വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും..തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ രാജ്യത്തെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതു,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണു.