രണ്ടു വനിതകൾ കുവൈത്ത് പാർലമെൻറിലേക്ക്

0
22

കുവൈത്ത്‌ സിറ്റി : ഒരു ഇടവേളയ്ക്കു ശേഷം കുവൈത്ത് പാർലമെൻറിൽ വീണ്ടും വനിതാ സാന്നിധ്യം. ആലിയ അൽ ഖാലിദ്‌, ജിനാൻ അൽ ബുഷഹിരി എന്നിവരാണ് യഥാക്രമം രണ്ട് മൂന്ന് മണ്ഡലങ്ങളിൽ നിന്ന് പതിനേഴാം പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 22 സ്ത്രീകൾ ആയിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

അതേസമയം, പാർലമന്റ്‌ സ്പീക്കർ സ്ഥാനാർത്ഥിയായ അഹമദ്‌ അൽ സദൂൻ മൂന്നാം മണ്ഡലത്തിൽ നിന്ന് റെക്കോർഡ്‌ വോട്ടുകളുമായി ഒന്നാം സ്ഥാനത്ത്‌ എത്തി. തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ടുകൾ ആണ് ഇദ്ദേഹം കരസ്ഥമാക്കിയത്.

കഴിഞ്ഞ സഭയിലെ ഇരുപതോളം പേർ ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക ഫല പ്രഖ്യാപനം പുറത്തു വരേണ്ടതുണ്ട്. ഇന്നലെ രാവിലെ 8 മണി മുതൽ വൈകീട്ട്‌ എട്ട്‌ മണി വരെയായിരുന്നു വോട്ടിംഗ്‌ സമയം.ആകെയുള്ള അഞ്ചു മണ്ഠലങ്ങളിൽ ഓരോ മണ്ഠലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന പത്ത്‌ സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക.