കുവൈത്ത് സിറ്റി: കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം രാജ്യത്തെ നിശ്ചിത ടെലികമ്മ്യൂണിക്കേഷൻ ശൃംഖല സ്വകാര്യവത്കരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത പ്രോജക്ട് അതോറിറ്റി മുഖേന നിശ്ചിത ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയുടെ സ്വകാര്യവൽക്കരണത്തിനുള്ള സാധ്യതാ പഠനം നടത്താൻ കൺസൾട്ടൻസി ഓഫീസുമായി കരാർ ഒപ്പിട്ടതായി വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.
മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ-ഫാരെസ് ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നിക്ഷേപം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അഡ്വൈസറിൽ ഓഫീസുമായി പ്രാഥമിക യോഗം നടത്തി. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മിഷാൽ അൽ സെയ്ദ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത് .