ഇന്ത്യൻ നേവൽ സിംഫണി ബാൻഡ് കൺസേർട്ട് ഒക്‌ടോബർ 6-ന് 

0
25

കുവൈത്ത് സിറ്റി:  ഇന്ത്യൻ നേവൽ സിംഫണി ബാൻഡ് കുവൈത്തിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.   ഒക്‌ടോബർ 6-ന് എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇവിടെ സീറ്റുകളുടെ എണ്ണം പരിമിതമായതിനാൽ ആദ്യം എത്തുന്നവർക്ക് ആയിരിക്കും പ്രവേശനം ലഭിക്കുക.  പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർ സിവിൽ ഐഡി കൈവശം വയ്ക്കണം.