അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
33

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, കുവൈത്ത് വിദേശകാര്യസഹമന്ത്രി അലി സുലൈമാൻ അൽ സയീദുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലും പ്രവാസ കാര്യങ്ങളിലും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.