3.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനെത്തി, കൂടുതല്‍ വാക്സിന്‍ ഉടന്‍ എത്തുമെന്ന് ആരോഗ്യമന്ത്രി

0
20

കൊച്ചി: സംസ്ഥാന സർക്കാർ വില കൊടുത്ത് വാങ്ങിയ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തി. 3.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എത്തിയത്. കൊച്ചി വിമാനത്താവളത്തിലെത്തിയ വാക്സിനെല്ലാം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ വെയര്‍ ഹൗസിലേക്കാണ് മാറ്റുക. സംസ്ഥാനത്ത് ആദ്യബാച്ച് വാക്സിനെത്തിയതായും,  കൂടുതല് വാക്സിന ഉടനെത്തുമെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.

വാക്സിനെത്തിച്ചത് സംബന്ധിച്ച് ആരോഗ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചത് ഇപ്രകാരം,

സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകില്ലെന്നാണ് കേന്ദ്രസർക്കാർ സമീപനം. എന്നാൽ ഈ വിഭാഗത്തിലുള്ളവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

സൗജന്യ വാക്സിനേഷൻ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കോവിഡ് വാക്‌സിന്‍ കേരളം കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിൻ്റെ ഭാഗമായി ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് തീരുമാനിച്ചത്. ഇന്നെത്തിയ വാക്സിന് പുറമെ കൂടുതല്‍ വാക്‌സിന്‍ ഉടൻ എത്തും.