3 വിദ്യാഭ്യാസ മേഖലകൾക്ക് സ്കൂൾ സുരക്ഷയ്ക്കായി 11 ദശലക്ഷം ദിനാർ ലഭിക്കും

0
13

കുവൈത്ത് സിറ്റി: കുവൈറ്റിലെ സ്കൂളുകളുടെ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം. 11 ദശലക്ഷത്തിലധികം ദിനാർ ചെലവ് വരുന്ന പദ്ധതിക്ക് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി. ഹവല്ലി, അഹമ്മദി, ജഹ്‌റ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്  കമ്പനികളുമായി വിദ്യാഭ്യാസ മന്ത്രാലയം കരാറിൽ ഏർപ്പെടും . 7.4 മില്യൺ ദിനാർ ചെലവിൽ ഫർവാനിയയിലെയും തലസ്ഥാന വിദ്യാഭ്യാസ ജില്ലകയിലെയും സ്‌കൂളുകൾക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ നൽകുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.