മൂന്ന് പ്രവാസികൾ ചേർന്ന് 34 ബൈക്കുകൾ മോഷ്ടിച്ചു

0
31

കുവൈത്ത് സിറ്റി: കുവൈത്തിൽ ബൈക്കുകൾ മോഷ്ടിച്ച വിൽപന നടത്തിയതിന് മൂന്ന് പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികൾ റെസ്റ്റോറന്റുകളിലും കടകളിലുമായി 15 മോട്ടോർ ബൈക്കുകൾ വിറ്റിരുന്നു, വിൽപന നടത്താത്ത 19 മോട്ടോർ ബൈക്കുകൾ ഇവരുടെ ഗോഡൗണിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇവരിൽ നിന്ന് ബൈക്കുകൾ വാങ്ങിയ വരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണ മുതലാണ് വാങ്ങിയതെന്ന് ഇവർക്ക് അറിവുണ്ടായിരുന്നോ എന്നറിയുന്നതിനാണിത്. പ്രവാസികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ വാഹനങ്ങൾ തന്നെയാണ് അവർ മോഷ്ടിച്ച് മറിച്ച് വില്പന നടത്തിയത്.കമ്പനിയുടെ വെയർഹൗസിൽ നിന്ന് മോട്ടോർ ബൈക്ക് മോഷണം നടത്തിയതിന്റെ ഇടപാടുകൾ സംബന്ധിച്ച് സഹപ്രവർത്തകരിൽ നിന്ന് കേട്ടതായി കമ്പനി ജീവനക്കാരിലൊരാൾ മേലധികാരികളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.