കുവൈത്തിൽ നഴ്സറികള നിരീക്ഷിക്കാൻ 3 മന്ത്രാലയങ്ങൾ

0
25

കുവൈത്ത് സിറ്റി:  നഴ്സറികളുടെ അഫിലിയേഷൻ സാമൂഹിക കാര്യ മന്ത്രാലയത്തിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാറ്റാൻ സാധ്യതയുള്ളതായി സാമൂഹിക കാര്യ മന്ത്രാലയത്തിൽ നിന്നുള്ള അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നഴ്സറി കളുടെ മേൽനോട്ടം സാമൂഹികകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് സംയുക്ത ചുമതല നൽകാനാണ്് ആലോചിക്കുന്നത്.

നഴ്സറികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് സാമൂഹ്യകാര്യ മന്ത്രാലയത്തിന് ഉത്തരവാദിത്തമുള്ള ശിശു സംരക്ഷണ നിയമത്തിലെ നിയമനിർമ്മാണം ഭേദഗതി ചെയ്യേണ്ടതുണ്ട് . നിയമനിർമ്മാണത്തിന്റെ കാര്യവും ഭേദഗതിയുടെ ആവശ്യകതയുടെ വ്യാപ്തിയും സെക്രട്ടേറിയറ്റ് ജനറലിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം, കുടുംബത്തിനായുള്ള സുപ്രീം കൗൺസിൽ, കഴിഞ്ഞ  മന്ത്രിസഭ  യോഗത്തിൽ, സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക കമ്മിറ്റിയും ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണ സമിതിയും രൂപീകരിക്കുന്നതിനായി തീരുമാനമെടുത്തു.