3 മാസത്തെ എൻട്രി വിസ ബിസിനസ് വിസകൾക്ക് മാത്രം , കുടുംബ വിസക്കില്ല : MOI

0
47

കുവൈത്ത് സിറ്റി: മൂന്ന് മാസത്തെ എൻട്രി വിസകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. തീരുമാനം ബിസിനസ് വിസകൾക്ക് മാത്രം പ്രസക്തമാണെന്ന് MoI വൃത്തങ്ങൾ വ്യക്തമാക്കി.മൂന്ന് മാസത്തേക്ക് എൻട്രി വിസയ്ക്ക് സാധുതയുണ്ടെന്ന് കുവൈറ്റ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

തീരുമാനം ബിസിനസ് വിസയുമായി ബന്ധപ്പെട്ടതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗ് ജനറൽ തൗഹീദ് അൽ-കന്ദരിയും വ്യക്തമാക്കി.പാൻഡെമിക് സമയത്ത്, MoI ബിസിനസ് വിസകളുടെ സാധുത ആറ് മാസത്തേക്ക് നീട്ടിയിരുന്നു. ബിസിനസ് വിസകളുടെ കാലാവധി കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്ന് മാസമാക്കി മാറ്റി