കോവിഡ് 19: കുവൈറ്റിൽ വൈറസ് ബാധിതരുടെ എണ്ണം 72 ആയി

0
29

കുവൈറ്റ്: മൂന്ന് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 72 ആയി. ഗൾഫ് മേഖലയിൽ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇതോടെ കുവൈറ്റ്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാൾ ഇറാനിൽ നിന്നെത്തിയതാണ്. മറ്റ് രണ്ട് പേർ ഈജിപ്റ്റ്, സുഡാനി സ്വദേശികളും.

രാജ്യത്ത് രോഗം സ്ഥിരീകരിച്ച ആളുകളിൽ രണ്ട് പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിലെ കേസുകളിൽ അഞ്ച് പേർ ഐസിയുവിൽ കഴിയുകയാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനങ്ങളും കുടുംബാംഗങ്ങളുടെയും മറ്റും ഒത്തു ചേരലുകൾ അടക്കമുളളവയും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.