കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു.ഓരോ ഗവർണറേറ്റിലും മൂന്ന് അധിക പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ എല്ലാ ഗവർണേറ്റുകളിലുമായി മുപ്പതോളം വാക്സിനേഷൻ ആകും . അതോടൊപ്പം, ഫീൽഡ് വാക്സിനേഷൻ കാമ്പയിൻ എത്രയും വേഗം ആരംഭിക്കും എന്ന് ആരോഗ്യ മന്ത്രാലയം വിശദമാക്കി. 10 ഫീൽഡ് വാക്സിനേഷൻ യൂണിറ്റുകൾ വാക്സിൻ ഡോസുകൾ നൽകുമെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
മൂന്നാമത്തെ ബാച്ച് ആസ്ട്രാസെനെക്ക വാക്സിൻ രണ്ടാഴ്ചയ്ക്കുള്ളിൽ എത്തും, വാക്സിനേഷൻ പ്രക്രിയ വിപുലീകരിക്കുന്നതിനും ചുരുങ്ങിയ കാലയളവിനുള്ളിൽ സാമൂഹിക പ്രതിരോധം കൈവരിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.