കുവൈത്ത് സിറ്റി: കുവൈത്ത് ഹെൽത്ത് ഡിസ്ട്രിക്ട് കളി മൂന്ന് പുതിയ പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങൾ കൂടി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രാലയം. നസീം,
അൽ മസായൽ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയാണ് ഇവ ആരംഭിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെൽത്ത് കെയർ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. ദിനാ അൽ-ദാബിബ് അറിയിച്ചു.
അൽ ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്റ്റിലെ മുത്തബ് അൽ ഷലാഹി ഹെൽത്ത് സെന്റർ, ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്റ്റിലെ അൽ സിദ്ദിഖ് ഹെൽത്ത് സെന്റർ, ഹമദ് അൽ ഹുമൈദി സെന്റർ, ക്യാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്റ്റിലെ ഷെയ്ഖ അൽ സാദിരവി എന്നിവയാണ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ.