ആലപ്പുഴയിൽ മൂന്നു വയസുകാരന് ക്രൂരമർദനം: രണ്ടാനച്ഛൻ കസ്റ്റഡിയിൽ

0
22

ആലപ്പുഴ: മൂന്നുവയസുള്ള കുരുന്നിനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. ആലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാൾക്കൊപ്പം താമസിക്കുന്ന യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞാണ് ക്രൂരമായ മർദനത്തിനിരയായത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിനടക്കം പരിക്കുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ഐസിയുവിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍‌മാർ അറിയിച്ചത്.

പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കുട്ടി കരയുന്നതിനും മറ്റും പ്രകോപിതനാകുന്ന ഇയാൾ കഴിഞ്ഞ മൂന്ന് ദിവസമായി കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ച് വരികയാണെന്നാണ് വിവരം.