കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലും പ്രത്യേകമായി ജലീബ് അൽ ഷുയൂഖ് ഏരിയയിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി കാമ്പയിൻ നടത്തി. റസ്റ്റോറന്റുകൾ, ഫാക്ടറികൾ, താൽക്കാലിക വിപണികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന. മുപ്പത് തൊഴിലാളികളെ പിടികൂടുകയും നിയമ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു. 12 ഗാർഹിക തൊഴിലാളികളും (ആർട്ടിക്കിൾ 20), 18 സ്വകാര്യ മേഖലയിലെ തൊഴിലാളികളും (ആർട്ടിക്കിൾ 18) അറസ്റ്റിലായി. ഇതിൽ 10 പേർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ വരുമായിരുന്നു.