ട്രാഫിക് പരിശോധന; കുവൈത്തിൽ മുപ്പതിനായിരം നിയമലംഘനങ്ങൾ പിടികൂടി

0
31

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സയെഗിന്റെ മേൽനോട്ടത്തിൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച നടത്തിയ -ട്രാഫിക് സുരക്ഷാ കാമ്പെയ്‌നുകളുടെ  ഫലമായി 30,217 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടി. 11 വാഹനങ്ങൾ കണ്ടുകെട്ടുകയും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാവാത്ത 87 പേരെ പിടികൂടുകയും ചെയ്തു. കൂടാതെ, വിശദമായി വണ്ടിയോടിച്ചതിന് 71 ഡ്രൈവർമാരെ ജിടിഡി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ കസ്റ്റഡിയിൽ നൽകി.