കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വൻവർധന. സ്വദേശികളും പ്രവാസികളുമായി മൂന്നു ലക്ഷം പേരാണ് ഇതുവരെ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബ്ബാസ് റിപ്പോർട്ട് ചെയ്തു . രാജ്യത്ത് കോവിഡ് വാക്സിനേഷൻ തോത് വർദ്ധിപ്പിക്കുന്നതിനായി 15 വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് കൂടെ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.