പ്രവാസികൾക്ക് ആശ്വാസം, മുന്ന് ലക്ഷം പേരുടെ താമസ-തൊഴിൽ പെർമിറ്റുകൾ പുതുക്കി

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടിങ്ങിപ്പോയ മൂന്ന് ലക്ഷം പേരുടെ താമസ-തൊഴിൽ പെർമിറ്റുകൾ പുതുക്കി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് മാനവവിഭവശേഷി മന്ത്രാലയം , സിവിൽ ഇൻഫോർമേഷൻ എന്നീ എജൻസികളാണ് പുതുക്കൽ നടപടി പൂർത്തിയാക്കിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനത്താവളുടെ പ്രവർത്തനം നിർത്തിവെച്ചതും വിമാനക്കൂലി ഉയരുന്നതും കണക്കിലെടുത്താണ് തീരുമാനം. വിദേശങ്ങളിൽ ആറ് മാസത്തിൽ കൂടുതൽ തങ്ങേണ്ടി വന്നവരുടെ താമസ പെർമിറ്റ് ഓൺ ലൈൻ വഴിയാണ് പുതുക്കിയത്.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ പുതിയ നടപടിക്രമങ്ങൾ പബ്ളിക് അതോറിറ്റി ഓഫ് മാൻപവർ നടപ്പിലാക്കി. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും കുടിശ്ശിക നൽകുന്നതിനും വേണ്ടിയാണ് പുതിയ നടപടി. ഇത് പ്രകാരം വിദേശത്തുള്ള തൊഴിലാളികൾക്ക് പോലും പരാതികൾ രജിസ്റ്റർ ചെയ്യാം. പരാതികൾക്ക് പ്രത്യേക നമ്പർ ലഭ്യമാക്കും. ശമ്പളകുടിശ്ശിക ഉൾപ്പെടെ ബിസിനസ്സ് ഉടമകൾക്കെതിരെ ലഭിച്ച പരാതികൾ പബ്ളിക് അതോറിറ്റി നിലവിൽ പഠിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.