‘കുവൈത്തിൽ ആവശ്യമില്ലാത്ത’ ജോലികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല

0
26

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ പരിഹരിക്കുന്നതിന് ഭാഗമായി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട രേഖകൾ  പരിശോധിക്കാൻ അടുത്ത വർഷം പദ്ധതി ആവിഷ്‌കരിക്കും, ഇതിൻറെ ഭാഗമായി നിരവധി അനാവശ്യ ജോലികൾ കമ്മീഷൻ ഇല്ലാതാക്കും എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  ഇത്തരത്തിൽ നീക്കം ചെയ്യുന്ന ജോലികളുടെ വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നവർക്ക്  പുതുക്കി നൽകില്ല.

മാർക്കറ്റിൽ ആവശ്യമായ പ്രൊഫഷണൽ ജോലികൾക്ക് മാത്രം വർക്ക് പെർമിറ്റ് നൽകും, അതും പ്രൊഫഷണൽ ടെസ്റ്റുകൾക്ക് വിധേയമായിക്കൊണ്ട് മാത്രമായിരിക്കും.

ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച്  എല്ലാ ഗവർണറേറ്റുകളിലും തുടർച്ചയായ പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. എല്ലാ നിയമ ലംഘകരെയും ഉടനടി നാടുകടത്തുകയും മറ്റ് ഫീസുകൾക്കൊപ്പം നാടുകടത്തൽ ചെലവുകൾ സ്പോൺസർമാരിൽ നിന്നും കർശനമായി ഈടാക്കും . നിലവിലെ പരിശോധനാ കാമ്പെയ്‌നുകൾ തുടർച്ചയായി നടക്കുന്നില്ല പല സർക്കാർ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് ഇത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.